നവമാദ്ധ്യമങ്ങൾ നിരീക്ഷണത്തിൽ
Sunday 23 November 2025 12:41 AM IST
കൊല്ലം: മാദ്ധ്യമങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി നവമാദ്ധ്യമങ്ങൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കളക്ടർ എൻ.ദേവിദാസ്. പെരുമാറ്റചട്ടലംഘനം സ്ഥാനാർത്ഥികളുടെ അയോഗ്യതയ്ക്ക് ഇടയാക്കും. സമൂഹമാദ്ധ്യമങ്ങളിൽ ആധുനിക ശാസ്ത്രസാങ്കേതികവിദ്യയിലൂടെ അപകീർത്തികരവും ചട്ടവിരുദ്ധവുമായ ഒന്നും പ്രചരിപ്പിക്കരുത്. പരാതി ഉയർന്നാൽ സൈബർ പൊലീസിന് കൈമാറി കർശന നടപടി സ്വീകരിക്കും. പൊതുനിരീക്ഷകൻ സബിൻ സമീദ് മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ നിരീക്ഷിക്കും. സമിതി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ.ഹേമന്ത് കുമാർ, അംഗങ്ങളായ ഐ ആൻഡ് പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ശൈലേന്ദ്രൻ, കെ.രാജൻ ബാബു, ഇഗ്‌നേഷ്യസ് പെരേര, ലോ ഓഫീസർ എസ്.അരുൺകുമാർ എന്നിവർ പങ്കെടുത്തു.