26ന് ട്രേഡ് യൂണിയൻ പ്രതിഷേധം
Sunday 23 November 2025 12:44 AM IST
കൊല്ലം: കേന്ദ്രസർക്കാർ ഏകപക്ഷീയമായി ലേബർ കോഡുകൾ നടപ്പാക്കിയതിനെതിരെ സി.ഐ.ടി.യു, എ.ഐ.ടി.യു.സി സംയുക്ത നേതൃത്വത്തിൽ 26ന് ജില്ലയിൽ പ്രതിഷേധ സദസുകൾ സംഘടിപ്പിക്കും. കൊല്ലം നഗരത്തിലെ പ്രധാന പരിപാടിക്ക് പുറമേ ജില്ലയിലെ 68 പഞ്ചായത്തുകൾ, 4 മുനിസിപ്പാലിറ്റികൾ എന്നിവ കേന്ദ്രീകരിച്ചും പരിപാടി നടത്തും. തൊഴിലാളികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന ലേബർ കോഡ് നടപ്പാക്കിയ ബി.ജെ.പി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം എല്ലാ തൊഴിൽ മേഖലകളിലും ഉയരേണ്ടതുണ്ടെന്ന് സി.ഐ.ടി.യു, എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റികൾ വിലയിരുത്തി. 26ന് നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമാകാൻ എല്ലാ വിഭാഗം തൊഴിലാളികളോടും ട്രേഡ് യൂണിയനുകളോടും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹനും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബുവും അഭ്യർത്ഥിച്ചു.