അടൂരിന് പുരസ്കാരം
Sunday 23 November 2025 2:52 AM IST
കൊച്ചി: സമഗ്രസംഭാവനയ്ക്കുള്ള സൂറത്ത് കേരള കലാസമിതി ജൂബിലി പ്രതിഭാ പുരസ്കാരം അടൂർ ഗോപാലകൃഷ്ണന്. പായിപ്ര രാധാകൃഷ്ണൻ, ജോണി ലൂക്കോസ്,ജയരാജ് വാര്യർ,വയലാർ ശരത്ചന്ദ്ര വർമ്മ,ചിത്രകാരൻ മദനൻ എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. സമഗ്ര സംഭാവനാപുരസ്കാരത്തിന് 50,000 രൂപയും മറ്റു പുരസ്കാരങ്ങൾക്ക് 25,000 രൂപ വീതവും പ്രശംസാപത്രവും ശില്പവും നൽകും. ജനുവരി 3ന് വൈകിട്ട് സൂറത്തിലാണ് പുരസ്കാരദാനം.