തളിര് സ്‌കോളർഷിപ്പ്: പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

Sunday 23 November 2025 1:54 AM IST

തിരുവനന്തപുരം : ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്‌കോളർഷിപ്പ് 2025 - ജില്ലാതല പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. സീനിയർ വിഭാഗം (8, 9,10 ക്ലാസുകൾ) 29നും ജൂനിയർ വിഭാഗം (5, 6, 7 ക്ലാസുകൾ) 30നും നടക്കും. വൈകിട്ട് 3 മുതൽ 3.50 വരെയാണ് ഓൺലൈൻ പരീക്ഷ. ഓൺലൈൻ പരീക്ഷ മോക്ക് ടെസ്റ്റുകൾ 25,26 തീയതികളിൽ നടക്കും. കമ്പ്യൂട്ടർ,ലാപ്ടോപ്പ്,ടാബ്‌ലെറ്റ്,മൊബൈൽഫോൺ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷകളിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് വെബ്സൈറ്ര് : ksicl.org.