പി.ജി ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മെഡിക്കൽ പി.ജി എംസി.സി ആദ്യ റൗണ്ട് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കർണാടകയിലെ കെ.ഇ.എ ആദ്യ റൗണ്ട് അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. 26889 വിദ്യാർത്ഥികളുടെ താത്കാലിക ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കർണാ
മാർഗനിർദ്ദേശങ്ങൾ
ഡിസം. 3 മുതൽ 7 വരെ രണ്ടാം റൗണ്ട് രജിസ്‌ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടക്കും. നീറ്റ് പി.ജി 2025ന്റെ അടിസ്ഥാനത്തിൽ 128116 മെഡിക്കൽ ബിരുദധാരികളാണ് പി.ജി പ്രവേശനത്തിന് യോഗ്യത നേടിയത്. രണ്ടാം റൗണ്ട് കൗൺസിലിങ്ങിന് ശേഷം നീറ്റ് പി.ജി കട്ടോഫ് മാർക്ക് കുറയ്ക്കാൻ സാദ്ധ്യതയുണ്ട്. സീറ്റ് ലഭിച്ചവർ നിശ്ചിത തീയതിക്കകം പ്രവേശനം ലഭിച്ച കോളേജിൽ റിപ്പോർട്ട് ചെയ്യണം. കേരളത്തിലെ സർക്കാർ- സ്വാശ്രയ കോളേജുകളിലേക്കുള്ള ആദ്യ ലിസ്റ്റ് സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ ഉടൻ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർ തൃപ്തരല്ലെങ്കിൽ രണ്ടാം റൗണ്ടിൽ ഹയർ ഓപ്ഷൻ നൽകാം. ഹയർ ഓപ്ഷൻ നൽകുമ്പോൾ ഫീസ് ഘടന പ്രത്യേകം വിലയിരുത്തണം.