പുതുവർഷ വിനോദസഞ്ചാര ട്രെയിൻ ഡിസം. 27ന്
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ വിനോദസഞ്ചാരസാംസ്‌കാരിക കേന്ദ്രങ്ങൾ സന്ദർശിക്കാൻ 9ദിവസം നീളുന്ന പുതുവർഷ സ്‌പെഷ്യൽ ട്രെയിൻ ഡിസം. 27ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽടൂർ ടൈംസുമായി സഹകരിച്ചാണിത്. ഗോവ, മുംബൈ,അജന്താഎല്ലോറ,ലോണവാല എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. തിരുവനന്തപുരം, കൊല്ലം,കായംകുളം,കോട്ടയം,എറണാകുളം ടൗൺ,തൃശൂർ,ഷൊർണൂർ,കോഴിക്കോട്,തലശ്ശേരി,കണ്ണൂർ,പയ്യന്നൂർ, കാസർഗോഡ് സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് കയറാം. ഇൻഷുറൻസ്,താമസസൗകര്യം, ദക്ഷിണേന്ത്യൻ വിഭവങ്ങൾ എന്നിവ ലഭിക്കും. കൂടാതെ ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യം, എൽ.ടി.സി/എൽ.എഫ്സി സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.മുംബൈയിൽ പുതുവത്സരം ആഘോഷിക്കാനുള്ള അവസരം ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു. സ്ലീപ്പർ ക്ലാസിന് 20,500 രൂപയും തേർഡ് എ.സിക്ക് 29,950 രൂപയും സെക്കൻഡ് എ.സിക്ക് 37,650 രൂപയും ഫസ്റ്റ് എ.സിക്ക് 45,600 രൂപയുമാണ്. വിവരങ്ങൾക്ക് www.tourtimes.in. ഫോൺ: 7305 85 85 85.