വർക്കല പാപനാശം തീരത്ത് അജ്ഞാത മൃതദേഹം; കാണാതായവരുടെ വിവരം തേടി പൊലീസ്

Sunday 23 November 2025 8:29 AM IST

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. 40 വയസ് തോന്നിപ്പിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളികൾ വിവരം അറിയിച്ചതിനെത്തുടർന്ന് കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അടുത്തകാലത്തായി കാണാതായവരുടെ വിവരം തേടുകയാണെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.