റോയൽ ഗാംബിറ്റ് 29ന്
Monday 24 November 2025 12:56 AM IST
കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ റോയൽസ് സൻസ്‌കാര പബ്ലിക് സ്‌കൂളുമായി ചേർന്ന് വി.കെ കൃഷ്ണകുമാർ മെമ്മോറിയൽ റോയൽ ഗാംബിറ്റ് 29ന് കാക്കനാട് ഇൻഫോപാർക്കിലെ സൻസ്‌കാര സ്‌കൂളിൽ സംഘടിപ്പിക്കും. ഗാംബിറ്റിൽ 1,600ലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. ചെസ് ടൂർണമെന്റും ഗെയിംഷോകളും വസ്ത്രപ്രദർശനം, പെറ്റ് ഷോ തുടങ്ങിയവയും സംഘടിപ്പിക്കും. ഇവയിൽ നിന്ന് കിട്ടുന്ന വരുമാനം ടൈപ്പ് ഒന്ന് പ്രമേഹമുള്ള കുട്ടികൾക്ക് ഇൻസുലിൻ പമ്പുകൾ നൽകുന്ന റോട്ടറി പദ്ധതിക്ക് വിനിയോഗിക്കും. വിശദവിവരങ്ങൾക്ക്: 98474 43514 (ശുഭ രാകേഷ്), 9847989111 (റോട്ടറി പ്രസിഡന്റ് ഗോപികൃഷ്ണ എം).