എൻ.എസ്.എസ് പരിശീലനം
Monday 24 November 2025 12:07 AM IST
പാലക്കുഴ: പാലക്കുഴ ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ് )പരിശീലന പരിപാടി പ്രിൻസിപ്പൽ എസ്.എസ്. സിന്ദൂഷ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ബോബൻ ഫിലിപ്പ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.വിജയകുമാർ ക്ലാസ് എടുത്തു. ഡോ. ലീമ ജോസ്, സരിത മാത്യു, ഡോ. സ്നേഹ ബാലൻ, അമ്പിളി മാണി, ആർ.ദേവിക, സൗമ്യ മോഹനൻ, എൽദോസ് ഡേവിഡ്, അക്ഷയ ബിജോ, വി. അനു കൃഷ്ണ, സ്കൂൾ ലീഡർ എ.കെ. അജയ്, ജോയൽ ബിജു, പ്രത്യുഷ ഷാജു, അർജുൻരവി, കെ.ആർ. സൂര്യ ഗായത്രി എന്നിവർ ചടങ്ങിൽ സംസാരിച്ചു.