ആദർശ വിദ്യാലയ ചാമ്പ്യൻ
Monday 24 November 2025 12:10 AM IST
കൊച്ചി: എരൂർ ഭവൻസ് വിദ്യാമന്ദിർ ആതിഥേയത്വം വഹിച്ച ഡോ.കെ എം മുൻഷി അത്‌ലറ്റിക് മീറ്റിൽ കാക്കനാട് ആദർശ വിദ്യാലയ 213 പോയിന്റോടെ ചാമ്പ്യന്മാരായി. കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂൾ 174 പോയിന്റുമായി രണ്ടും പൂച്ചട്ടി ഭാരതീയ വിദ്യാഭവൻസ് വിദ്യാമന്ദിർ 150 പോയിന്റുമായി മൂന്നും സ്ഥാനങ്ങൾ നേടി. സമാപനച്ചടങ്ങിൽ എരൂർ ഭവൻസ് വിദ്യാമന്ദിർ പാർവതി ഇ., ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി, വിദ്യാമന്ദിർ വൈസ് പ്രിൻസിപ്പൽ നിർമ്മല വി.കെ, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഷേബ കെ. ജോർജ്, വിദ്യാഭവൻ കൊച്ചി കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് കെ. തുടങ്ങിയവർ പങ്കെടുത്തു.