ഇന്ത്യന്‍ ഏകദിന ടീമിന് പുതിയ ക്യാപ്റ്റന്‍; രോഹിത്തും വിരാടും തിരിച്ചെത്തി, ഗില്ലിന്റെ മടക്കം വൈകും

Sunday 23 November 2025 6:44 PM IST

മുംബയ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ പരിക്കേറ്റ ശുബ്മാന്‍ ഗില്ലിന് പകരം പുതിയ നായകനേയും പ്രഖ്യാപിച്ചു. ടീമിലെ മറ്റൊരു സീനിയര്‍ താരം കെഎല്‍ രാഹുല്‍ ആണ് മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. നായകന്‍ ഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിലും ഉപനായകന്‍ ശ്രേയസ് അയ്യര്‍ ഓസീസ് പര്യടനത്തിനിടെയും പരിക്കേറ്റ് പുറത്തിരിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഇന്ത്യയെ നയിക്കുന്നത്.

നവംബര്‍ 30ന് റാഞ്ചിയില്‍ ആണ് പരമ്പരയിലെ ആദ്യ മത്സരം. ഡിസംബര്‍ മൂന്നിന് റായ്പൂറില്‍ രണ്ടാം മത്സരവും ഡീസംബര്‍ ആറിന് വിശാഖപട്ടണത്ത് അവസാന ഏകദിന മത്സരവും നടക്കു. കഴുത്തിന് പരിക്കേറ്റ ശുബ്മാന്‍ ഗില്ലിന്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്ക് പുറമേ ട്വന്റി 20 പരമ്പരയും നഷ്ടമായേക്കും. ഏകദിന ടീമിന്റെ ഉപനായകന്‍ ശ്രേയസ് അയ്യര്‍ ജനുവരിയിലെ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലായിരിക്കും മടങ്ങിയെത്തുകയെന്നാണ് വിവരം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്‌വാള്‍, വിരാട് കൊഹ്ലി, തിലക് വര്‍മ്മ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്‌വാദ്, പ്രസീദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, ധ്രുവ് ജുരേല്‍