വൈപ്പിൻ മേഖല സമ്മേളനം

Monday 24 November 2025 10:00 PM IST

വൈപ്പിൻ: കേരള ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ വൈപ്പിൻ മേഖല സമ്മേളനം നാളെ രണ്ടിന് എടവനക്കാട് മർച്ചന്റ്‌സ് ഹാളിൽ ജില്ലാ പ്രസിഡന്റ് കെ.ഡി. ജോൺസൺ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് കെ.പി. മോഹനൻപിള്ള അദ്ധ്യക്ഷനാകും. സംസ്ഥാന ജില്ലാ നേതാക്കളായ എം.എൻ. ബാബു, നവാബ് ജാൻ, ജെക്‌സി ഡേവിഡ്, സമീർ മൂപ്പൻ, സിറാജ് ചിപ്പി, അഷ്‌റഫ് കല്ലേലിൽ എന്നിവർ പങ്കെടുക്കും. പ്രസിഡന്റ് കെ.പി. മോഹനൻപിള്ള,​ സെക്രട്ടറി സാബു മങ്ങാട്ട്, ട്രഷറർ എം.വി. വിദ്യാധരൻ, വൈസ് പ്രസിഡന്റ് കെ.ജെ. ടോണി, സുനീഷ് ലാൽ എന്നിവരും പങ്കെടുത്തു.