സംരംഭക മനോഭാവം മാറണം: ഹനീഷ്

Monday 24 November 2025 12:01 AM IST

കൊച്ചി: സംസ്ഥാനത്തിന്റെ വളർച്ചക്കായി സംരംഭക മനോഭാവത്തിൽ മാറ്റം അനിവാര്യമാണെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. സൗകര്യം, വ്യവസായനയം, ഡിജിറ്റൽ ഭരണ സംവിധാനം തുടങ്ങിയ മേഖലകളിലെ പരിഷ്‌കാരങ്ങൾ വലിയ നിക്ഷേപങ്ങൾക്ക് കേരളത്തെ അനുയോജ്യമാക്കി. ടൈകോൺ കേരള 2025 ന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൈ കേരള മുൻ പ്രസിഡന്റ് ദാമോദർ അവനൂർ, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, വൈസ് പ്രസിഡന്റ് ഡോ. ജീമോൻ കോര, എക്‌സിക്യൂട്ടീവ് ഡയറക്ടർ ദിവ്യ തലക്കലാട്ട്, അഭയ് ദേഷ പാണ്ഡെ, അർച്ചന ആനന്ദ്, മയൂരേഷ് റൂട്ട, കശ്യപ് പാണ്ഡ്യ തുടങ്ങിയവർ സംസാരിച്ചു.