പെൻഷനേർസ് ഫോറം ജില്ലാ സമ്മേളനം

Monday 24 November 2025 12:16 AM IST
പെൻഷണേർസ് ഫോറം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ: കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ അയ്യായിരം രൂപയായി വർദ്ധിപ്പിക്കണമെന്ന് പെൻഷനേഴ്സ് ഫോറം എച്ച്.എം.എസ് കാസർകോട് ജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ തൊഴിലാളി ദ്രോഹനിയമമായ നാല് ലേബർ കോഡുകൾക്കെതിരെ പെൻഷനേഴ്സ് ഫോറം ജില്ലാ സമ്മേളനം പ്രതിഷേധിച്ചു. തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് ഹാളിൽ എം. കൃഷ്ണൻ നഗറിൽ നടന്ന സമ്മേളനം എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി തമ്പാൻ ഉദ്ഘാടനം ചെയ്തു. വി.എം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.വി വിജയൻ, സി. ബാലകൃഷ്ണൻ, കെ. രവീന്ദ്രൻ, വി.വി കൃഷ്ണൻ മേനോക്ക്, വി. രതി, വി.വി ഇന്ദിര തുടങ്ങിയവർ പ്രസംഗിച്ചു. കെ. അമ്പു സ്വാഗതവും കെ.വി കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.