നീലേശ്വരം പുഴയോരത്ത് കണ്ടൽ വനവൽക്കരണം
Monday 24 November 2025 12:17 AM IST
കാഞ്ഞങ്ങാട്: എൻ.സി.സി. പടന്നക്കാട് നെഹ്റു കോളേജ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ നീലേശ്വരം പുഴയോരത്ത് കടിഞ്ഞിമൂല പാലത്തിന് സമീപം കണ്ടൽ തൈകൾ നട്ടു. പുഴയോര സംരക്ഷണം ലക്ഷ്യമിട്ടാണ് ഭ്രാന്തൻ കണ്ടൽ, കമ്മട്ടി, കുറ്റിക്കണ്ടൽ, ഉപ്പുചുള്ളി, ചക്കര കണ്ടൽ തുടങ്ങിയ ഇനങ്ങളിൽ പെട്ട ഇരുന്നൂറ് കണ്ടൽ തൈകൾ നട്ടത്. പി.വി. ദിവാകരൻ കടിഞ്ഞിമൂല ഉദ്ഘാടനം ചെയ്തു. "കണ്ടൽചെടികളും തീരസംരക്ഷണവും" എന്ന വിഷയത്തിൽ ക്ലാസ്സും സംഘടിപ്പിച്ചു. അസോഷ്യേറ്റ് എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ. സ്നേഹ സ്വാഗതവും എം.പി മായാലക്ഷ്മി നന്ദിയും പറഞ്ഞു. പി അപർണ, കെ.വി ദേവപ്രിയ, എം ശ്വേത വിനോദ്, സി ദൃശ്യ സുകുമാരൻ, പൂജാമൃത ബിജു, പി.കെ സങ്കീർത്ത്, എം സിദ്ധാർത്ഥ് എന്നിവർ നേതൃത്വം നൽകി.