റെസിസ്റ്റൻസ് അവബോധം
Monday 24 November 2025 12:18 AM IST
കാഞ്ഞങ്ങാട്: ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അവബോധ വാരാചരണവുമായി ബന്ധപ്പെട്ട ബോധവത്കരണ ബീച്ച് റൺ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ പ്രവർത്തനം കാസർകോട്, കുടുംബാരോഗ്യ കേന്ദ്രം പള്ളിക്കര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബേക്കൽ ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് റൺ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സന്തോഷ്, നോഡൽ ഓഫീസർ ഡോ. ബേസിൽ വർഗീസ്, അബ്ദുൾ ലത്തീഫ് മഠത്തിൽ, പി.പി ഹസീബ്, പി.വി സജീവൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യപ്രവർത്തകർ സംബന്ധിച്ചു. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിബയോട്ടിക് പ്രതിരോധം ആർജിച്ച അണുബാധകളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ വാരാചരണത്തിന്റെ ലക്ഷ്യം.