സിപിഎമ്മിന്റേത് ഗുണ്ടായിസം,​ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്നത് കാടത്തമെന്ന് വി ഡി സതീശൻ

Sunday 23 November 2025 9:02 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ജ​നാ​ധി​പ​ത്യ​ത്തെ​ ​ക​ശാ​പ്പ് ​ചെ​യ്താ​ണ് ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​ൻ​പേ​ ​ക​ണ്ണൂ​രി​ൽ​ ​സി.​പി.​എം​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​വി​ജ​യം​ ​ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ പറഞ്ഞു.​ ​ഗു​ണ്ടാ​യി​സം​ ​കാ​ട്ടി​യും​ ​ഭ​യ​പ്പെ​ടു​ത്തി​യും​ ​എ​തി​ർ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യോ​ ​എ​തി​ർ​ ​രാ​ഷ്ട്രീ​യ​ത്തെ​യോ​ ​അ​നു​വ​ദി​ക്കാ​ത്ത​ ​പാ​ർ​ട്ടി​യു​ടെ​ ​കാ​ട​ത്ത​മാ​ണ് ​സി.​പി.​എ​മ്മി​ന്റെ​ ​ആ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ​ ​പു​റ​ത്തു​ ​വ​രു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ്ര​സ്താ​വ​ന​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​വാ​ർ​ഡി​ൽ​ ​സി.​പി.​എം​ ​ക്രി​മി​ന​ലു​ക​ൾ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​കാ​ൻ​ ​ത​യാ​റാ​യ​വ​രെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ ​പ​ഞ്ചാ​യ​ത്തി​ലും​ ​സ്വ​ന്തം​ ​വാ​ർ​ഡി​ലും​ ​ജി​ല്ല​യി​ലും​ ​ജ​നാ​ധി​പ​ത്യ​വും​ ​സ്വാ​ത​ന്ത്ര്യ​വും​ ​അ​നു​വ​ദി​ക്കാ​ത്ത​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​എം.​വി​ ​ഗോ​വി​ന്ദ​നു​മാ​ണ് ​ഫാ​സി​സ്റ്റു​ ​വി​രു​ദ്ധ​ ​ക്ലാ​സെ​ടു​ക്കു​ന്ന​ത്.​ ​ബം​ഗാ​ളി​ലും​ ​ത്രി​പു​ര​യി​ലും​ ​ഇ​തി​നേ​ക്കാ​ൾ​ ​വലിയ​ ​പാ​ർ​ട്ടി​ ​ഗ്രാ​മ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ത് ​സി.​പി.​എം​ ​മ​റ​ക്ക​രു​ത്.

യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ക​ൾ​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​ത​ള്ളാ​ൻ​ ​സി.​പി.​എം​ ​ഫ്രാ​ക്ഷ​ൻ​ ​പോ​ലെ​ ​ഒ​രു​ ​സം​ഘം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​സി.​പി.​എം​ ​ക്രി​മി​ന​ൽ​ ​സം​ഘ​ത്തി​ന്റെ​ ​ഭീ​ഷ​ണി​യു​ള്ള​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​യി​ലെ​ ​മ​ല​പ്പ​ട്ട​ത്തും​ ​ക​ണ്ണ​പു​ര​ത്തും​ ​ആ​ന്തൂ​രി​ലും​ ​ഇ​ത് ​വ്യ​ക്ത​മാ​യി​രു​ന്നു.​ ​മ​ല​പ്പ​ട്ടം​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​പ​ത്രി​ക​ ​ത​ള്ളാ​ൻ​ ​വ​ര​ണാ​ധി​കാ​രി​ക്ക് ​മു​ന്നി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​ ​ഇ​ട്ട​ ​ഒ​പ്പ് ​വ്യാ​ജ​മാ​ണെ​ന്ന​ ​വി​ചി​ത്ര​മാ​യ​ ​ക​ണ്ടെ​ത്ത​ലാ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ന​ട​ത്തി​യ​ത്.​ ​എ​റ​ണാ​കു​ളം​ ​ക​ട​മ​ക്കു​ടി​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ഡി​വി​ഷ​നി​ൽ​ ​തി​രു​ത്തി​യ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​എ​ത്തി​യ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​വ​ര​ണാ​ധി​കാ​രി​ക്ക് ​മു​ന്നി​ലെ​ത്തു​ന്ന​ത് ​വൈ​കി​പ്പി​ക്കാ​ൻ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ശ്ര​മി​ച്ചു.​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ​ക്ഷ​പാ​ത​പ​ര​മാ​യ​ ​ന​ട​പ​ടി​യെ​ ​യു.​ഡി.​എ​ഫ് ​നി​യ​മ​പ​ര​മാ​യി​ ​നേ​രി​ടു​മെ​ന്നും​ ​സ​തീ​ശ​ൻ​ ​വ്യ​ക്ത​മാ​ക്കി.