ഗവർണർക്ക് പരാതി നൽകി

Monday 24 November 2025 12:24 AM IST

പെരുമ്പാവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ട തുകയിൽ വർദ്ധനവ് ഏർപ്പെടുത്തിയതിൽ മനുഷ്യാവകാശ പ്രവർത്തകനും അംബേദ്കർ സാംസ്കാരിക വേദി സംസ്ഥാന പ്രസിഡന്റുമായ ശിവൻ കദളി ഗവർണർക്ക് പരാതി നൽകി. സാമ്പത്തിക ശേഷി ഇല്ലാത്തവർക്ക് സ്ഥാനാർത്ഥിയാകാനുള്ള അവസരം ഇല്ലാതാക്കുകയും ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതി നിഷേധിക്കുകയും ചെയ്യുന്ന നടപടിയാണ് കെട്ടിവയ്ക്കേണ്ട തുകയിലെ വർദ്ധനവ്. ജില്ലാ പഞ്ചായത്തിൽ അയ്യായിരം രൂപയും, ബ്ലോക്ക് പഞ്ചായത്തിൽ നാലായിരം രൂപയും ഗ്രാമപഞ്ചായത്തിൽ രണ്ടായിരം രൂപയുമാണ് സ്ഥാനാർത്ഥികൾ കെട്ടിവയ്ക്കേണ്ടത്. വലിയ തുക കെട്ടിവയ്ക്കേണ്ടി വരുന്നത് ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് സങ്കൽപ്പത്തിനും എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പുനൽകുന്ന ഭരണഘടനാ വ്യവസ്ഥയ്ക്ക് വിരുദ്ധവുമാണെന്നും പരാതിയിൽ പറയുന്നു.