കഞ്ചാവുമായി പിടിയിൽ

Monday 24 November 2025 12:44 AM IST

ഒറ്റപ്പാലം: റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് കഞ്ചാവുമായി രണ്ട് പേർ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് കോഴിക്കോട് അഴിയൂർ സ്വദേശികളായ മനയിൽ വീട്ടിൽ മഷൂദ്(40), മീത്തൽ വീട്ടിൽ അൻഷാദ്(35)എന്നിവരാണു പിടിയിലായത്. ഇവരിൽ നിന്ന് ഒൻപത് കിലോയിലേറെ കഞ്ചാവു പിടിച്ചെടുത്തു. ഇരുവരുടെയും ബാഗുകളിൽ സൂക്ഷിച്ച നിലകളിലായിരുന്നു കഞ്ചാവ്.

ആന്ധ്രാപ്രദേശിൽ നിന്നു ചില്ലറ വിൽപനയ്ക്കായി ട്രെയിൻ മാർഗം കോഴിക്കോട്ടേക്കു കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ട്രെയിനിൽ പരിശോധന കണ്ട് ഒറ്റപ്പാലം സ്റ്റേഷനിൽ ഇറങ്ങി ബസിൽ കോഴിക്കോട്ടേക്കു പോകാൻ ഒരുങ്ങുന്നതിനിടെയാണു പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു എസ്‌.ഐ സുഭാഷിന്റെ നേതൃത്വത്തിൽ പരിശോധന.