തിരഞ്ഞെടുപ്പ് പോരിന് അദ്ധ്യാപക ദമ്പതികൾ

Monday 24 November 2025 4:24 AM IST

കോഴിക്കോട്: ഒരേ സ്കൂളിലെ അദ്ധ്യാപക ദമ്പതികൾ ഒരേ പാർട്ടിയുടെ സ്ഥാനാർത്ഥികളായി . കൊയിലാണ്ടി പൊയിൽക്കാവ് എയ്ഡഡ് ഹയർസെക്കൻ‌ഡറി സ്കൂളിലെ യു.പി വിഭാഗം അദ്ധ്യാപകരായ ടി.പി രാജേഷും ഭാര്യ അജിന രാജേഷുമാണ് കോഴിക്കോട് മേപ്പയ്യൂരിൽ ബി.ജെ.പി സ്ഥാനാർത്ഥികളായ മത്സരിക്കുന്നത്.

ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ഉപാദ്ധ്യക്ഷനായ രാജേഷ് മണിയൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കാണ് മത്സരിക്കുന്നത്. അജിന മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിലും. രണ്ടാഴ്ച മുമ്പ് സ്കൂൾ വിട്ടു വരുമ്പോൾ നടുവണ്ണൂരിൽ വച്ച് വീണ

അജിന കാലിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് സർജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു പഞ്ചായത്തിലെത്തി കാറിലിരുന്നാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.അടുത്ത ആഴ്ച മുതൽ അജിന പ്രചാരണ രംഗത്തിറങ്ങും. മകൻ ആര്യൻ കരുവെണ്ണൂർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.