ബി.എൽ.ഒമാർക്ക് സമയപരിധി അടിച്ചേൽപ്പിച്ചിട്ടില്ല
Sunday 23 November 2025 10:25 PM IST
തിരുവനന്തപുരം: എസ്.ഐ.ആർ. എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് മടക്കിവാങ്ങുന്നതിന് ബി.എൽ.ഒമാർക്ക് സമയപരിധി അടിച്ചേൽപ്പിച്ചിട്ടില്ലെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ വ്യക്തമാക്കി.
ഫോം ഡിജിറ്റലൈസ് ചെയ്യുന്ന ക്യാമ്പ് സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഇലക്ഷൻ കമ്മിഷൻ നിശ്ചയിച്ച എസ്.ഐ.ആർ. കലണ്ടർ അനുസരിച്ച് ഡിസംബർ നാലുവരെയാണ് സമയം. എത്രയും നേരത്തെ പൂർത്തിയാക്കിയാൽ ആളെ കണ്ടെത്താനാകാത്തതും ആശയകുഴപ്പമുള്ളതുമായ ഫോമുകൾ ശരിയാക്കാൻ കൂടുതൽ സാവകാശം കിട്ടും.റസിഡൻഷ്യൽ അസോസിയേഷന്റെ സഹായത്തോടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് ഇതിന് സാധിക്കും. 60ശതമാനത്തോളം ഫോമുകൾ തിരികെ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി