ഇന്റർനാഷണൽ മാസ്‌റ്റേഴ്‌സ് പ്രോഗ്രാം 2026- 28
7 ഇന്റർനാഷണൽ യൂണിവേഴ്സിറ്റികളുടെ കൺസോർഷ്യം നടത്തുന്ന 2 വർഷ ഗ്ലോക്കൽ മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് അപേക്ഷിക്കാം.എറാസ്മസ് മുണ്ടസ് ട്രാക്കിൽ 2026 ജനുവരി 15 വരെ അപേക്ഷിക്കാം.ഇതിലൂടെ സ്‌കോളർഷിപ്പ് ലഭിക്കും.സ്‌കോളർഷിപ്പ് ആഗ്രഹിക്കുന്നില്ലെങ്കിൽ ജൂൺ 15 വരെ ഓപ്പൺ ട്രാക്കിൽ അപേക്ഷിക്കാം.എറാസ്മസ് മുണ്ടസ് ട്രാക്കിൽ ജീവിത ചെലവ്,ട്യൂഷൻ ഫീസ്,യാത്രാചെലവുകൾ എന്നിവ ലഭിക്കും.യൂറോപ്യൻ യൂണിവേഴ്‌സിറ്റികളിലെ പഠനമാണ് ഗ്ലോക്കൽ മാസ്റ്റേഴ്‌സ് പ്രോഗ്രാമിൽ ഉൾപ്പെടുന്നത്.
2. ഡിജിറ്റൽ ഇന്ത്യ ഇന്റേൺഷിപ്പ്
കേന്ദ്ര ഇലക്ട്രോണിക്‌സ് & ഐ.ടി വകുപ്പിന് കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ നടത്തുന്ന രണ്ടു മാസത്തെ ഡിജിറ്റൽ ഇന്ത്യ ഇന്റേൺഷിപ്പിന് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.ജൂൺ രണ്ടിന് പ്രോഗ്രാം തുടങ്ങും.പ്രതിമാസം 10000 രൂപ വീതം ഇന്റേൺഷിപ്പ് അലവൻസ് ലഭിക്കും.ബി.ടെക്,എം.ടെക്,ബി.സി.എ,എം.സി.എ പൂർത്തിയാക്കിയവർക്കും മറ്റു ബിരുദധാരികൾക്കും അപേക്ഷിക്കാം.ബ്ലോക്ക് ചെയിൻ ടെക്‌നോളജി,എ.ഐ,മെഷീൻ ലേർണിംഗ്,സൈബർ സെക്യൂരിറ്റി,ഡാറ്റ അനലിറ്റിക്‌സ്,ക്ലൗഡ് കമ്പ്യൂട്ടിംഗ്,ക്വാന്റം കമ്പ്യൂട്ടിംഗ് തുടങ്ങി 18 ഓളം മേഖലകളിൽ പരിശീലനം ലഭിക്കും.
3. പാക്കേജിംഗിൽ ബിരുദാനന്തര ഡിപ്ലോമ
കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാക്കേജിംഗ് ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.പാക്കേജിംഗിലാണ് ബിരുദാനന്തര ഡിപ്ലോമ.സയൻസ്,എൻജിനിയറിംഗ്,ടെക്‌നോളജി, ഫാർമസി,ഫുഡ് സയൻസ്,ഫുഡ് ടെക്‌നോളജി,അഗ്രികൾച്ചർ ബിരുദധാരികൾക്ക് അപേക്ഷിക്കാം.ലോകത്താകമാനം ഏറെ തൊഴിലവസരങ്ങളുള്ള മേഖല കൂടിയാണിത്.മികച്ച ക്യാമ്പസ് പ്ലേസ്‌മെന്റുണ്ട്.മുംബയ്,കൊൽക്കത്ത,അഹമ്മദാബാദ് ക്യാമ്പസുകളിലാണ് കോഴ്‌സ് നടത്തുക.ജൂൺ 22 നു നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.ജൂൺ 15 വരെ അപേക്ഷിക്കാം.www.iip-in.com.