തെന്മല അണ്ടൂർപച്ച ജനവാസ മേഖലയിൽ പുലി
Monday 24 November 2025 12:31 AM IST
പുനലൂർ: ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്ത് നായ്ക്കളെ കടിച്ചുകൊണ്ടുപോയി. ജനങ്ങൾ പരിഭ്രാന്തരായതോടെ വനപാലകർ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. തെന്മല പഞ്ചായത്തിലെ അണ്ടൂർപച്ച ഗവ. എൽ.പി.എസിന് സമീപമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുലിയിറങ്ങിയത്. നാല് വളർത്ത് നായ്ക്കളെയാണ് പുലി പിടിച്ചിത്. ശനിയാഴ്ച രാത്രിയിൽ താന്നിവിള വീട്ടിൽ ബിന്ദുവിന്റെ നായയെയും പുലി കൊണ്ടുപോയി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അണ്ടൂർപച്ച വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ കുമാർ വനപാലകരെ ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് തെന്മല വനപാലകരെത്തി പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയ സ്ഥലങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചു. രണ്ടുദിവസത്തിനുള്ളിൽ പുലിക്കൂട് സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു.