ഡൽഹിയിൽ 328 കിലോ മയക്കുമരുന്ന് പിടികൂടി; 2 പേർ അറസ്റ്റിൽ
Monday 24 November 2025 12:35 AM IST
ന്യൂഡൽഹി: ഡൽഹിയിലെ ചത്തർപൂരിൽ വൻ മയക്കുവരുന്ന് വേട്ട. 262 കോടി രൂപ വില വരുന്ന 328 കിലോഗ്രാം മെത്താഫിറ്റമിൻ ആണ് പിടികൂടിയത്. മയക്കുമരുന്ന് കടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്. നാഗാലാൻഡ് സ്വദേശിയായ ഒരു സ്ത്രീയുൾപ്പെടെ രണ്ടുപേരാണ് പിടിയിലായത്.