ലഹരി വിമുക്ത കേരളം സംവാദം

Monday 24 November 2025 2:03 AM IST

കൊല്ലം: ഡെമോക്രാറ്റിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഗാന്ധി ഫെസ്റ്റിന്റെ ഭാഗമായി ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ 'സംവാദം' നടത്തി. കൊല്ലം മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടത്തിയ സംവാദം ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡി.എം.എ മുഹമ്മദ് സലീം അദ്ധ്യക്ഷനായി. തകിടി കൃഷ്ണൻ നായർ, എ.കെ.രവീന്ദ്രൻ നായർ, പ്രൊഫ.ജോൺ മാത്യു, ഫാ.ഗീവർഗീസ് തരകൻ, നിധീഷ് ജോർജ്, എഫ്.വിൻസെന്റ്, ആർതർ ലോറൻസ്, കെ.എസ്.പ്രഭാത്, ബി.ധർമ്മ രാജൻ, സായ് അനിൽ കുമാർ, ആർ.അശോകൻ, എൻ.ജയകുമാർ, നാസർ ചക്കാല, എസ്.അജിത്ത് കുമാർ, കണ്ടച്ചിറ യേശുദാസ്, മംഗലത്ത് ചന്ദ്രശേഖര പിള്ള, സലാഹുദ്ദീൻ കുന്നുവിള, എൽ.ജെ.ഡിക്രൂസ്, എം.കെ.തമീം, ലൈല മോനച്ചൻ, ഗ്രേസി ജോർജ്, സൗദ എന്നിവർ പങ്കെടുത്തു.