ബുള്ളറ്റ് റൈഡ് നടത്തി
Monday 24 November 2025 12:05 AM IST
കുളനട : പുതുവാക്കൽ ഗ്രാമീണ വായനശാലയിലെ പെഡൽ സൈക്കിൾ ക്ലബും വായനശാല അക്ഷരസേനയും ചേർന്ന് 'ബുള്ളറ്റ് റൈഡ് ടു പൊൻമുടി' പരിസ്ഥിതി സൗഹൃദ സന്ദേശ യാത്ര നടത്തി. വായനശാല പ്രസിഡന്റ് എൻ.ടി.ആനന്ദൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തക കുമാരി എസ്.ജയലക്ഷ്മി നൽകിയ വൃക്ഷത്തൈകൾ വിതുര വൈ എം എ ഗ്രന്ഥശാലാങ്കണത്തിൽ നട്ടു. ഇ.പി.ജലാലുദ്ദീൻ മൗലവി രചിച്ച ' പുസ്തകങ്ങൾ വിതുര ഗ്രന്ഥശാല പ്രസിഡന്റ് വി.പ്രസന്ന കുമാരൻ, സെക്രട്ടറി വിതുര സുധാകരൻ എന്നിവരിൽ നിന്ന് പുതുവാക്കൽ ഗ്രാമീണ വായനശാല സെക്രട്ടറി സജി വർഗീസ് ഏറ്റുവാങ്ങി.