പരിശീലനത്തിൽ പങ്കെടുക്കണം
Monday 24 November 2025 2:08 AM IST
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിലെ പോളിംഗ് ഡ്യൂട്ടിക്ക് ഒന്നാംഘട്ട ക്രമീകരണത്തിൽ ഉത്തരവ് ലഭിച്ചിട്ടുള്ള എല്ലാജീവനക്കാരും അതത് കേന്ദ്രങ്ങളിൽ പരിശീലന ക്ലാസിൽ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു. ഡ്യൂട്ടി ഒഴിവാക്കുന്നതിനായി അപേക്ഷ നൽകിയിട്ടുള്ളവരും 25 മുതൽ 28 വരെ രാവിലെയും ഉച്ചയ്ക്കുമായി 2 സെഷനുകളായി നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കണം. അടിയന്തര സാഹചര്യത്തിൽ പങ്കെടുക്കാൻ കഴിയാത്തവർ റിട്ടേണിംഗ് ഓഫീസറുടെ അനുമതിയോടെ പിന്നീടുള്ള ക്ലാസിൽ ഹാജരാകണം. പരിശീലനത്തിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പൽ / കോർപ്പറേഷൻ റിട്ടേണിംഗ് ഓഫീസർമാർ ഇ-ഡ്രോപ് സൈറ്റിൽ ഉൾപ്പെടുത്തണം. പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.