തിരഞ്ഞെടുപ്പ് കൺവെൻഷൻ
Monday 24 November 2025 12:09 AM IST
ചെങ്ങന്നൂർ: എൽ.ഡി.എഫ് ചെങ്ങന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ കേരള കോൺഗ്രസ് മാണി വിഭാഗം ഉന്നതാധികാര സമിതി അംഗം ജേക്കബ് തോമസ് അരികുപുറം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി അനസ് പൂവാലം പറമ്പിൽ അദ്ധ്യക്ഷനായി. ജെ.അജയൻ, ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ, എം.ശശികുമാർ, എം.കെ.മനോജ്, ടി.സി.ഉണ്ണികൃഷ്ണൻ, വത്സമ്മ എബ്രഹാം, കെ.കെ.ചന്ദ്രൻ, വി.ജി.അജീഷ്, അഡ്വ.എ.രമേശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : അനസ് പൂവാലം പറമ്പിൽ (ചെയർമാൻ), ജെ.അജയൻ (കൺവീനർ).