സേവനകേന്ദ്രം തുറന്നു
Monday 24 November 2025 12:11 AM IST
ചെങ്ങന്നൂർ : ചെങ്ങന്നൂർ റെയിൽവേസ്റ്റേഷനിൽ അയ്യപ്പസേവാസമാജം ആരംഭിച്ച സേവനകേന്ദ്രം സംസ്ഥാന പ്രസിഡന്റ് പി.എൻ വർമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജയൻ ചെറുവള്ളിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സുരേഷ് കുമാർ അബീരേത്ത് സ്വാഗതം പറഞ്ഞു. കാർത്തികപ്പള്ളി താലൂക്ക് പ്രസിഡന്റ് പി.കെ വേലായുധൻ ചെങ്ങന്നൂർ, ടി ഡി എസ് നായർ, വിജയകുമാർ തിരുവൻവണ്ടൂർ, അശോക് മാന്നാർ, കെ.സദാശിവൻ പിള്ള എന്നിവർ പ്രസംഗിച്ചു. മുരളീധരൻ പിള്ളയെ ആദരിച്ചു.