ബസുകൾ കൂട്ടിയിടിച്ചു
Monday 24 November 2025 12:14 AM IST
തിരുവല്ല : എം.സി റോഡിലെ ഇടിഞ്ഞില്ലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് മൂന്നേകാലോടെ ആയിരുന്നു അപകടം. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസും തിരുവല്ലയിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ഓർഡിനറി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവർ മനീഷ് അടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത്. മനീഷിന്റെ തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.