പുസ്തക പ്രകാശനം

Monday 24 November 2025 12:17 AM IST

പത്തനംതിട്ട: പുരോഗമന കലാസാഹിത്യസംഘം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിന്ധു പി .ആനന്ദിന്റെ മൂന്നാമത്തെ കവിതാ സമാഹാരം ' ബോൺസായ്' എഴുത്തുകാരനായ ഡോ.ടി.പി കലാധരൻ, വിദ്യാഭ്യാസ പ്രവർത്തകനും ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗവുമായ ഡോ. ആർ.വിജയമോഹന് നൽകി പ്രകാശനം ചെയ്തു. ഏരിയാ സെക്രട്ടറി പി.സി രാജീവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പുസ്തകത്തിന്റെ ആദ്യ വിതരണം അഡ്വ. ആശാ ചെറിയാൻ, ഡോ.സുജമോൾക്ക് നൽകി നിർവഹിച്ചു. അദ്ധ്യാപിക ശ്രീലക്ഷ്മി പുസ്തക പരിചയം നടത്തി.