സൈലത്തിൽ നീറ്റിന് ഓൺലൈൻ ക്രാഷ് കോഴ്‌സ്
Monday 24 November 2025 12:22 AM IST
കൊച്ചി: കീം, നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷകൾക്കായി ഓൺലൈൻ ക്രാഷ് കോഴ്‌സുകൾ സൈലം ആരംഭിച്ചു. ജനുവരി വരെ ക്‌ളാസുകൾ നടക്കും. 4,750 രൂപയ്ക്കാണ് കോഴ്‌സ് ലഭ്യമാകുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിലെ പ്ലസ് ടു ഓൺലൈൻ റിവിഷൻ ബാച്ചിലേക്ക് സൗജന്യ പ്രവേശനവും ലഭിക്കും. പ്രവേശനം നേടുന്നവർക്ക് അടുത്ത മാർച്ചിൽ കീം, നീറ്റ് പരീക്ഷകൾക്ക് മുമ്പ് ഒരുമാസത്തെ ഓൺലൈൻ ക്രാഷ് കോഴ്‌സിലും പ്രവേശനം സൗജന്യമായിരിക്കും.
നവംബർ 30 വരെ 10 ശതമാനം അധിക ഡിസ്‌കൗണ്ടും നൽകും. ദിവസേന ലൈവ്, റെക്കോർഡഡ് ക്‌ളാസുകളും ആഴ്ചതോറും പരീക്ഷകളും നോട്ടുകളും ഉൾപ്പെടുന്നതാണ് പാക്കേജുകളെന്ന് സൈലം മാനേജ്‌മെന്റ് അറിയിച്ചു.