വിൽപ്പന സമ്മർദ്ദത്തിൽ റബർ വിപണി
കോട്ടയം: രാജ്യാന്തര വിപണിയിൽ അനുകൂല സാഹചര്യമായിട്ടും ഇന്ത്യയിൽ റബർ വില താഴേക്ക് നീങ്ങി. ബാങ്കോക്ക് ആർ.എസ്.എസ് ഫോറിന്റെ വില കിലോയ്‌ക്ക് ആറ് രൂപ ഉയർന്ന് 193രൂപയായി. ആഭ്യന്തര വിപണിയിൽ വ്യാപാരി വില ഒരു രൂപ താഴ്‌ന്ന് 178 രൂപയിലെത്തി. റബർ ബോർഡ് വില186 രൂപയിൽ തുടരുന്നു. മഴ മാറാത്തതിനാൽ ഉത്പാദനം കുറഞ്ഞെങ്കിലും ഉപഭോഗം കൂടുന്നില്ല. ക്രംബ് റബറിന്റെ ഇറക്കുമതിയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഉയർന്ന റബർ ലഭ്യതയുമാണ് വില ഇടിച്ചത്. ത്രിപുരയിൽ 176 രൂപയാണ് ഷീറ്റു വില.
## രാജ്യാന്തര വില (കിലോയ്ക്ക് )
ചൈന -182 രൂപ
ടോക്കിയോ - 183 രൂപ
ബാങ്കോക്ക് - 178 രൂപ
##################
തണുപ്പു കാലമായതോടെ കുരുമുളക് വില ഉയരുന്നു. കഴിഞ്ഞ ആഴ്ച വില അഞ്ച് രൂപ കൂടി. ശബരിമല സീസണിൽ മുളക് വില കൂടാറുണ്ട്. മസാല കമ്പനികളിൽ നിന്ന് ശീതകാലത്ത് ഡിമാൻഡേറെയാണ്.
ബ്രസീലിൽ നിന്ന് വിലക്കുറഞ്ഞതും സാന്ദ്രത കൂടിയതുമായ കുരുമുളക് പ്രാദേശിക വിപണിയിൽ സുലഭമാണ്.
##
കയറ്റുമതി നിരക്ക്(ടണ്ണിന്)
ഇന്ത്യ -8100 ഡോളർ
ശ്രീലങ്ക - 7100 ഡോളർ
ഇന്തോനേഷ്യ - 7300 ഡോളർ
വിയറ്റ്നാം - 6600 ഡോളർ
ബ്രസീൽ - 6100 ഡോളർ