കേരളത്തെ മികച്ച ടൂറിസം കേന്ദ്രമാക്കും: മന്ത്രി രാജീവ്

Monday 24 November 2025 12:30 AM IST

കൊച്ചി: ഭരണത്തുടർച്ചയുണ്ടെങ്കിൽ കേരളം ലോകത്തെ മികച്ച ടൂറിസംകേന്ദ്രമായി ഉയർത്തുമെന്ന് മന്ത്രി പി. രാജീവ്. ട്രാവൽ ആൻഡ് ടൂർസ് ഏജന്റ്‌സ് സർവൈവൽ കേരളയുടെ (ടാസ്‌ക്) വാർഷിക സംഗമമായ സിനെർജി 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിക്ഷേപ സൗഹൃദത്തിൽ കേരളം വലിയമാറ്റമുണ്ടാക്കി. ഈസ് ഒഫ് ഡൂയിംഗ് ബിസിനസിൽ കേരളം ഒന്നാമതെത്തിയപ്പോൾ ഇങ്ങനെയൊരു പുരസ്‌കാരമില്ലെന്ന് പറഞ്ഞുപരത്തി. വീണ്ടും ലഭിച്ചപ്പോൾ പരാതിയുമില്ല. കേരളത്തിന്റെ ടൂറിസം സാദ്ധ്യതകളെയടക്കം ഉയർത്തിക്കൊണ്ടുവരാൻ ടാസ്‌കിന് കഴിയുമെന്നും മന്ത്രി പറഞ്ഞു. അക്ബർ ഗ്രൂപ്പ് സ്ഥാപകനും സി.എം.ഡിയുമായ കെ.വി. അബ്ദുൽ നാസറിനെ ടാസ്‌ക് ലൈഫ്‌ടൈം ട്രാവൽ എക്‌സലൻസ് അവാർഡ് നൽകി മന്ത്രി ആദരിച്ചു. ടാസ്‌ക് പ്രസിഡന്റ് എം. രാജേഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സി.കെ. ജുബൈർ,പ്രോഗ്രാം കൺവീനർ പി.കെ. അബ്ബാസ് എന്നിവർ സംസാരിച്ചു.