പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണംതട്ടൽ: എസ്.ഐയ്ക്ക് സസ്പെൻഷൻ

Monday 24 November 2025 12:37 AM IST

കൊച്ചി: പാലാരിവട്ടത്തെ സ്പായിൽ തിരുമൽ നടത്തിയ പൊലീസുകാരനെ മസാജ് സെന്റർ ജീവനക്കാരിക്കൊപ്പം ചേർന്ന് ഭീഷണിപ്പെടുത്തി 4 ലക്ഷംരൂപ തട്ടിയെടുത്ത കേസിൽ എസ്.ഐയ്ക്ക് സസ്പെൻഷൻ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.കെ. ബൈജുവിനെയാണ് (53) സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻ‌‌ഡ് ചെയ്തത്. എസ്.ഐ നിലവിൽ ഒളിവിലാണ്. പാലാരിവട്ടത്തെ റോയൽ വെൽനെസ് സ്പായിൽ കഴിഞ്ഞ എട്ടിന് തിരുമലിന് വിധേയനായ കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയാണ് പണംതട്ടിയത്. പൊലീസുകാരന്റെ പരാതിയിൽ ബൈജുവിനെ ഒന്നാംപ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു.