കോന്തുരുത്തി കൊലപാതകം : പ്രതി ജോർജ് റിമാൻഡിൽ

Monday 24 November 2025 12:49 AM IST

കൊച്ചി: കോന്തുരുത്തിയിൽ പാലക്കാട് സ്വദേശി ബിന്ദുവിനെ തലയ്ക്കടിച്ച് കൊന്ന് ചാക്കിലാക്കി ഉപേക്ഷിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കോന്തുരുത്തി പ്രതിഭാനഗർ കെ.കെ. ജോർജിനെ (61) റിമാൻഡ് ചെയ്തു. മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ഉറങ്ങിയ നിലയിൽ കണ്ടെത്തിയ ജോർജിനെ സൗത്ത് പൊലീസ് അറസ്റ്റുചെയ്തിരുന്നു. കേസിൽ കൂട്ടുപ്രതികളില്ലെന്നും ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്നും പൊലീസ് പറഞ്ഞു.

ബിന്ദുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെ കോന്തുരുത്തിയിലെ ജോർജിന്റെ വീട്ടിൽവച്ചാണ് ബിന്ദു കൊല്ലപ്പെട്ടത്.