യാത്രക്കാരന്റെ ലഗേജിൽ തോക്ക്: രഹസ്യമാക്കി സുരക്ഷാ ഉദ്യോഗസ്ഥർ

Monday 24 November 2025 1:00 AM IST

ശംഖുംമുഖം: വിമാന യാത്രക്കാരന്റെ ലഗേജിനുള്ളിൽ നിന്ന് തോക്ക് കണ്ടത്തിയിട്ടും നടപടിയെടുക്കാതെ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ യാത്ര ചെയ്യാൻസ അനുവദിച്ചത് വിവാദമായി. ഈ മാസം 11 ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്തവളത്തിൽ നിന്ന് സിംഗപ്പൂർ എയർലൈൻസിൽ പോകാനെത്തിയ ഓസ്‌ട്രേലിയൻ പൗരത്വമുള്ള യാത്രക്കാരന്റെ ലഗേജിൽ നിന്നാണ് തോക്ക് കണ്ടത്തിയത്. ഇന്ത്യക്കാരനായ ഇയാൾ അടുത്തിടെയാണ് ഓസ്‌ട്രേലിൻ പൗരത്വം സ്വീകരിച്ചത്.വിമാനത്തവളത്തിന്റെ സുരക്ഷാ ചുമതലയുളള സി.ഐ.എസ്.എഫിനെ സഹായിക്കാനായി വിമാനത്തവാളത്തിന്റെ നടത്തിപ്പുകാർ ഏർപെടുത്തിയിരുന്ന സ്വകാര്യ കമ്പനിയുടെ ജീവനക്കാരാണ് ലേഗജിൽ തോക്ക് കണ്ട വിവരം സി.ഐ.എസ്.എഫ് അധികൃതരെ അറിയിച്ചത്. എന്നാൽ ഇത് പഴയ തോക്കാണന്ന് പറഞ്ഞ് തോക്ക് പിടിച്ചു

വച്ച ശേഷം ഇയാളെ യാത്ര ചെയ്യാൻ അനുവദിക്കുകയായിരുന്നു.യാത്രക്കാരുടെ പക്കൽ നിന്നും വെടിയുണ്ടയോ ,തോക്ക് പോലുള്ള സാധനങ്ങളോ കണ്ടത്തിയാൽ യാത്ര തടഞ്ഞ് ലോക്കൽ പൊലീസിന് കൈമാറുകയാണ് പതിവ്.വിഷയം റിപ്പോർട്ട് ചെയ്യാതെ യാത്രക്കാരനെ യാത്ര ചെയ്യാൻ അനുവദിച്ച വിവരം രഹസ്യാന്വേഷണ ഏജൻസികൾ ഉന്നതങ്ങളിലേക്ക് റിപ്പോർട്ട് ചെയ്‌തോടെയാണ് വിവാദമായത്. സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് പുറമേ സംസ്ഥാന പൊലീസിനും വിവരങ്ങൾ കിട്ടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് സംസ്ഥാന പൊലീസ് നിർവ്വഹിച്ചിരുന്ന വിമാനത്താവള സുരക്ഷാ ചുമതല 2000 ലെ കാണ്ടഹാർ വിമാന റാഞ്ചലിനെ തുടർന്നാണ് സി.ഐ. എസ്.എഫിനെ ഏൽപ്പിച്ചത്.വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടം, ഓപ്പറേഷൻ ഏരിയ, വിമാനങ്ങൾ എന്നിവയുടെ സുരക്ഷ നിലവിൽ സുരക്ഷ സി.ഐ.എസ്.എഫിനാണ്. ദിവസങ്ങൾക്ക് മുമ്പ് വിമാനത്തവളത്തിൽ പഴ ലോഡുമായി എത്തിയ ലോറി പരിശോധിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയോട് ഡ്രൈവർ ' ബനാന ഇസ് നോട്ട് ബോംബ് 'എന്ന് പറഞ്ഞു.അതിന്റെ പേരിൽ ഉദ്യോഗസ്ഥയുടെ പരാതിയിൽ ഇയാൾക്കെതിരെ വലിയതുറ പൊലീസ് കേസെടുത്തിരുന്നു.