ജില്ലാ പഞ്ചായത്ത്: ചവറയിൽ കൊണ്ടും കൊടുത്തും മത്സരച്ചൂട്

Monday 24 November 2025 12:02 AM IST
ബിന്ദു കൃഷ്ണകുമാർ (എൽ.ഡി.എഫ്)

ച​വ​റ: ജി​ല്ലാ പ​ഞ്ചാ​യ​ത്തിൽ ഇ​ട​തി​നും വ​ല​തി​നും പ്രാ​തി​നി​ദ്ധ്യം കൊ​ടു​ത്ത ഡി​വി​ഷ​നാ​ണ് ച​വ​റ. എന്നാൽ ബി​.ജെ.​പി​ക്ക് കാ​ര്യ​മാ​യ സ്വീകാര്യത നേടിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 1995​ ൽ യു.​ഡി​.എ​ഫ് സ്ഥാ​നാർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച കോൺഗ്രസിന്റെ സേ​തു​നാ​ഥൻ​പി​ള്ള വി​ജ​യി​ച്ചു. അ​ന്ന് എൽ.ഡി.എഫിലെ ആർ.എസ്.പിയുടെ ച​വ​റ വാ​സു​പി​ള്ള​യെയാണ് പ​രാ​ജ​യ​പ്പെ​ടു​ത്തിയ​ത്.

2000​ൽ വനിതാ സംവരണമായപ്പോൾ എൽ​.ഡി​.എ​ഫി​ന്റെ ഭാ​ഗ​മാ​യി നിന്ന ആർ.എസ്.പിയിലെ രത്നമ്മയെ യു.ഡി.എഫിന്റെ ഭാഗമായ ആർ.എ​സ്.പി (ബി) യി​ലെ ശോ​ഭ പ​രാ​ജ​യ​പ്പെ​ടു​ത്തി.

2005​ൽ എൽ.​ഡി​.എ​ഫ് പ്ര​തി​നി​ധി​യാ​യ ആർ​.എ​സ്​.പിയി​ലെ സി.പി.സു​ധീ​ഷ് കു​മാർ യു​.ഡി​.എ​ഫി​ലെ കോൺഗ്രസ് പ്രതിനിധിയായ

സേ​തു​നാ​ഥൻ​ പി​ള്ള​യെ ക​ന്നി മ​ത്സ​ര​ത്തിൽ ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2010​ൽ സീറ്റ് ഉ​റ​പ്പി​ക്കാൻ ആർ.എസ്.പി (ബി) യുടെ ജില്ലാ സെക്രട്ടറിയായ ആർ.ശ്രീധരൻ പിള്ളയെ യു.ഡി.എഫ് കളത്തിലിറക്കിയെങ്കിലും എൽ.ഡി.എഫിന്റെ ആർ.എസ്.പി പ്രതിനിധിയായ സി.പി.സു​ധീ​ഷ് കു​മാ​റി​ന്റെ തേ​രോ​ട്ട​ത്തിൽ തോൽ​വി എ​റ്റുവാ​ങ്ങേ​ണ്ടിവ​ന്നു.

2015​ൽ വനിതാ സംവരണമായിരുന്നു. ഇതിനിടെ രാഷ്ട്രീയ തീരുമാനത്തെ തുടർന്ന് ഇരു ആർ.​എ​സ്.​പികളും ഒ​ന്നി​ച്ച് യു.ഡി​.എ​ഫി​ന്റെ ഭാ​ഗ​മാ​യി. തുടർന്ന് യു.ഡി.എഫിന് വേണ്ടി ആർ.എസ്.പി പ്രതിനിധിയായി എ​സ്.ശോ​ഭ മത്സരരംഗത്തിറങ്ങി എൽ.​ഡി.​എ​ഫി​ന്റെ സി.പി.ഐ പ്രതിനിധിയായ വത്സ​ല​കു​മാ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2020​ൽ വീ​ണ്ടും സി.പി.സു​ധീ​ഷ് കു​മാർ മ​ത്സ​രി​ക്കാ​നെ​ത്തി. സു​ധീ​ഷി​ന്റെ അ​ശ്വ​മേ​ധ​ത്തെ ത​ട​യാൻ ആർ​.എ​സ്.പി ലെ​നി​നി​സ്റ്റി​ന്റെ ശ്യാം പ​ള്ളി​ശേ​രി​ക്കും സാ​ധി​ച്ചി​ല്ല. ജി​ല്ല​യി​ലെ റെക്കാ​ഡ് ഭൂ​രി​പ​ക്ഷ​മാണ് സുധീഷിന് ലഭിച്ചത്.എന്നാൽ ഇ​ക്കു​റി ആദ്യഘട്ടത്തിൽ ച​വ​റ ഡി​വി​ഷൻ എൽ.ഡി.എഫ് കേരള കോൺഗ്രസിന് (എം) നൽകിയിരുന്നെങ്കിലും സ്ഥാനാർഥി നിർണയത്തിലെ അപാകത മൂലം സി.പി.എം സീറ്റ് തിരിച്ചെടുക്കുകയായിരുന്നു. ഇത്തവണ സീറ്റ് തിരിച്ച് പിടിക്കാൻ എൽ.ഡി.എഫിനായി സി.പി.എമ്മിലെ മുൻ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണകുമാറാണ് രംഗത്തുള്ളത്. സീറ്റ് ഏത് വിധേനയും നിലനിറുത്താൻ യു.ഡി.എഫിനായി ആർ.എസ്.പിയുടെ ഐ.ജയലക്ഷ്മിയും, ഒരു കൈ നോക്കാൻ ബി.ജെ.പിക്കായി എസ്.സൗമ്യയും രംഗത്തിറങ്ങുന്നതോടെ മത്സരത്തിന് കഠിന്യമേറി.