സുബേദാർ സജീഷിന് കണ്ണീരോടെ വിട

Monday 24 November 2025 1:06 AM IST

മലപ്പുറം: ജമ്മുകാശ്മീരിലെ പൂഞ്ചിൽ പട്രോളിംഗിനിടെ കാൽ വഴുതി കൊക്കയിൽ വീണ് വീരമൃത്യു വരിച്ച മലയാളി സൈനികൻ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി സുബേദാർ കെ.സജീഷിന് (48) നാട് കണ്ണീരോടെ വിട നൽകി. ഒതുക്കുങ്ങൽ ചെറുകുന്നിലെ വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ രാവിലെ ഏഴ് മുതൽ 9.15 വരെ സജീഷ് പഠിച്ച ബാലപ്രബോധിനി സ്‌കൂളിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന്, രാവിലെ 10ന് ഔദ്യോഗിക ബഹുമതികളോടെ വീടിനോട് ചേർന്നുള്ള കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു. മക്കളായ പ്ലസ്‌ടു വിദ്യാർത്ഥി സിദ്ധാർത്ഥനും ആറാം ക്ലാസ് വിദ്യാർത്ഥി ആര്യനും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഉടൻ സൈന്യം തെരച്ചിൽ നടത്തിയെങ്കിലും വീഴ്ചയിൽ മരണം സംഭവിക്കുകയായിരുന്നു. ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്മണ്യൻ-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ:റോഷ്നി.