പാലിയേക്കര ടോൾ: സുപ്രീംകോടതിയിൽ ഹർജി

Monday 24 November 2025 1:09 AM IST

ന്യൂഡൽഹി: പാലിയേക്കരയിൽ ടോൾ പിരിവ് പുന:രാരംഭിക്കാൻ നിർദ്ദേശം നൽകിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് ഷാജി കോടങ്കണ്ടത്ത് സുപ്രീംകോടതിയിൽ ഹർജി നൽകി. എടപ്പള്ളി-മണ്ണുത്തി പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഒക്‌ടോബർ 17ലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.