വാർഷികവും കുടുംബ സംഗമവും
Monday 24 November 2025 12:26 AM IST
കൊല്ലം: അപരിചിതരോട് പുഞ്ചിരിയോടെ പ്രതികരിക്കുന്ന ശീലം നിലനിറുത്താൻ ഇനിയുള്ള കാലം വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം ആവശ്യമാണെന്ന് ദക്ഷിണ മേഖല ഡെപ്യൂട്ടി കൺട്രോൾ ഒഫ് റേഷനിംഗ് സി.വി.മോഹനകുമാർ അഭിപ്രായപ്പെട്ടു. റിട്ട. സിവിൽ സപ്ലൈസ് എംപ്ലോയീസ് ഫോറം വാർഷികവും കുടുംബ സംഗമവും കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.ബാലകൃഷ്ണപിള്ള അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ആസാദ് അച്ചുമഠം, സി.മുരളീധരൻ പിള്ള, സി.ശ്രീജയൻ, ഡി.രാജു, എൻ.രാജേന്ദ്രൻ, മുഹമ്മദ് കുഞ്ഞ്, ഡോ.മോഹൻ ചേരൂർ, എൻ.ശശിധരൻ, എം.ഷാഹുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. സഫ്ന സെയ്ഫ്, ഗോപൻ നീരാവിൽ, ജി.മോഹനൻ, നോയൽ.കെ.റിജു, ഐറ മറിയം ഫാത്തിമ എന്നിവരെ ആദരിച്ചു.