പൊലീസെന്ന വ്യാജേന തട്ടിക്കൊണ്ടുപോകൽ: പ്രതികളെ സഹായിച്ച 3 പേർ അറസ്റ്റിൽ
Monday 24 November 2025 1:46 AM IST
വാഴക്കാട്: യുവാവിനെ പൊലീസ് വേഷത്തിലെത്തി കസ്റ്റഡിയിലെടുക്കുന്നെന്ന വ്യാജേന തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി പണം കൈക്കലാക്കിയ സംഭവത്തിൽ പ്രതികളെ സഹായിച്ച മൂന്നുപേർ കൂടി അറസ്റ്റിൽ. സജിത്, മഹേഷ് കുമാർ, മുഹമ്മദ് റോഷൻ എന്നിവരാണ് അറസ്റ്റിലായത്. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ കഴിഞ്ഞ 21ന് തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഫൈജാസിന് എം.ഡി.എം.എ കച്ചവടമുണ്ടെന്ന് പറഞ്ഞ് പൊലീസ് വേഷത്തിലെത്തിയ സംഘം കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് ദേഹോപദ്രവമേൽപ്പിക്കുകയും ഫൈജാസിന്റെ പിതാവിനോട് 20000 രൂപ മോചന ദ്രവ്യംകൈപ്പറ്റുകയും ചെയ്തു. ഫൈജാസിന്റെ മൊബൈൽ ഫോണും കൈയിലുണ്ടായിരുന്ന ആയിരം രൂപയും കൈക്കലാക്കി. കേസിലെ പ്രതികൾ അറസ്റ്റിലാണ്. ഇവരെ സഹായിച്ചവരാണ് നിലവിൽ പിടിയിലായത്.