ഫുട്ബാൾ ടൂർണമെന്റ്
Monday 24 November 2025 1:48 AM IST
തിരൂരങ്ങാടി : ചെറുമുക്ക് ജി.എം.എൽ.പി സ്‌കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നന്നമ്പ്ര പഞ്ചായത്തിലെ എൽ.പി.യു.പി വിദ്യാർത്ഥികൾക്കായി ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ചെറുമുക്ക് യു.പി സ്‌കൂൾ ടർഫിൽ നടന്ന വാശിയേറിയ മത്സരത്തിൽ കടുവാളൂർ സ്‌കൂൾ ചാമ്പ്യൻമാരായി. നന്നമ്പ്ര സ്‌കൂളാണ് റണ്ണേഴ്സ് അപ്പ്. ക്യാപ്ടൻ ഷുക്കൂർ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക നിഷ സ്വാഗതവും പി.ടി.എ ഭാരവാഹി അബ്ദുലത്തീഫ് എന്ന ബാവ അദ്ധ്യക്ഷതയും വഹിച്ചു. പി.എം.എസ്.എ ചെറുമുക്ക് പ്രധാനാദ്ധ്യാപകൻ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു. അദ്ധ്യാപകരായ സതീഷ്, അബ്ദുൽ വഹാബ്, അബ്ദുൽനാസർ, മുജീബ് എന്നിവർ നേതൃത്വം നൽകി.