വിതരണം ചെയ്തു
Monday 24 November 2025 1:49 AM IST
നിലമ്പൂർ : ചാലിയാർ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഞ്ചക്കൊല്ലി നഗറിൽ നടത്തുന്ന പി.എസ്.സി പരിശീലനത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് റാങ്ക് ഫയലുകളും പഠനോപകരണങ്ങളും നൽകി നിലമ്പൂർ അമൽ കോളേജ് എൻ.എസ്.എസ് യൂണിറ്റ്. പുഞ്ചക്കൊല്ലി നഗറിലെ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ 6500 രൂപയുടെ പഠന സഹായ പുസ്തകങ്ങൾ വിതരണം ചെയ്തു. സമിതി സെക്രട്ടറി ടി. ദൃശ്യ, പ്രസിഡന്റ് സുമ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫവാസ്, നെല്ലിക്കുത്ത് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എം അയൂബ്, മുഹമ്മദ് ഷെരീഫ് അലിക്കുണ്ടിൽ, ടി. അൻഷിത, പി.ടി. ആദിൽ , കെ.ഇർഫാൻ, എം. നിഹാൽ നസുറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.