ദിവി ബിജേഷ് വീണ്ടും ചാമ്പ്യൻ
തിരുവനന്തപുരം: തായ്ലാൻഡിൽ നടന്ന ഏഷ്യൻ യൂത്ത് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യൻപട്ടം സ്വന്തമാക്കി ദിവി ബിജേഷ്. അണ്ടർ - 10 പെൺകുട്ടികളുടെ വിഭാഗത്തിൽ ഏഴു റൗണ്ടുകളായി നടന്ന മത്സരത്തിൽ 6 പോയിന്റുകൾ നേടിയാണ് ദിവി വീണ്ടും ചാമ്പ്യനായത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ദിവിയുടെ ഈ മാസത്തിലെ രണ്ടാമത്തെ കിരീട നേട്ടമാണിത്. കഴിഞ്ഞ ആഴ്ച നടന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് 2025 അണ്ടർ-12 പെൺകുട്ടികളുടെ വിഭാഗത്തിലും ദിവി ജേതാവയിരുന്നു. 75-ത്തിലധികം മെഡലുകൾ നേടിയ ദിവി കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിമൻ കാൻഡിഡേറ്റ് മാസ്റ്റർ ( ഡബ്ല്യു.സി.എം) കൂടിയാണ്.
ലക്ഷ്യം നേടി ലക്ഷ്യ
സിഡ്നി: ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റി ൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ചാന്പ്യനായി. ഫൈനലി ൽ നേരിട്ടുള്ള ഗെയിമുകളിൽ ജപ്പാന്റെ യൂഷി തനാകയെ കീഴടക്കിയാണ് ലക്ഷ്യ സീസണിലെ ആദ്യ മേജർ കിരീടം സ്വന്തമാക്കിയത്.