ഫോഴ്സ കൊച്ചിക്ക് ആദ്യജയം
കണ്ണൂർ: പരിക്ക് തളർത്തിയ ഫോഴ്സ കൊച്ചിക്ക് ആശ്വാസമായി കേരളാ സൂപ്പർ ലീഗിൽ സീസണിലെആദ്യ ജയം. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ നാല് ഗോളുകക്ക് ഇന്നലെ അവർ കണ്ണൂർ വാരിയേഴ്സിനെ തോൽപ്പിച്ചു. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോൾ തിരിച്ചടിച്ചാണ് ഫോഴ്സയുടെ മിന്നും ജയം. ഫോഴ്സ കൊച്ചിക്ക് വേണ്ടി നിജോ ഗിൽബേർട്ട് രണ്ടും സജീഷ്, അഭിത്ത് എന്നിവർ ഓരോ ഗോൾ വീതവും നേടി. മുഹമ്മദ് സിനാന് ആണ് കണ്ണൂരിനായി ഗോൾ നേടിയത്. കണ്ണൂർ വാരിയേഴ്സിന്റെ സീസണിലെ രണ്ടാം തോൽവിയാണിത്. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30ന് കാലിക്കറ്റ് എഫ്.സിയും മലപ്പുറംഎഫ്.സിയുംഏറ്റുമുട്ടും