എസ്.ഐ.ആർ  നീട്ടണം: റാക്കോ

Tuesday 25 November 2025 12:29 AM IST
എസ്.ഐ.ആർ

കൊച്ചി: തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നീട്ടിവയ്ക്കണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതിനാൽ എസ്.ഐ.ആർ പൂർത്തിയാക്കുക പ്രായോഗികമല്ല. വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിന് ആധാറുമായി ബന്ധിപ്പിക്കുന്നതിന് നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ഭാരവാഹികളായ കെ.എസ്. ദിലിപ് കുമാർ, ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ, കടവുങ്കൽ രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ തുടങ്ങിയവർ പ്രസംഗിച്ചു.