ഇനി കലാകാലം.... റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം ഇന്ന് മുതൽ

Tuesday 25 November 2025 12:49 AM IST
എറണാകുളം ജില്ലാ സ്‌കൂൾ കലോത്സവം ലോഗോ

കൊച്ചി: ഇനിയുള്ള അഞ്ച് നാളുകൾ നഗരം കലയുടെ തിരക്കിലമരും. 36-ാമത് എറണാകുളം ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 29 വരെയാണ് കലോത്സവം. 14 വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 8,000ലേറെ കലാകാരന്മാരും അദ്ധ്യാപകരും ഉൾപ്പടെ 11,500ലേറെപ്പേർ കലോത്സവത്തിന്റെ ഭാഗമാകും. 16 വേദികളിലായി യു.പി വിഭാഗത്തിന്റെ നാടകം, മോണോ ആക്ട്, തമിഴ്- കന്നട പദ്യം, സംസ്‌കൃത നാടകം എന്നിവയോടെയാണ് ഇന്ന് മത്സരങ്ങൾക്ക് തുടക്കമാകുക. കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്.എസ്.എസ് ആണ് പ്രധാന വേദി. നാളെ രാവിലെ 9ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തും. 9.30ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും.

തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന എറണാകുളം, കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പായ ആലുവ, മൂന്നാം സ്ഥാനക്കാരായ നോർത്ത് പറവൂർ എന്നീ സബ് ജില്ലകൾ തമ്മിലാകും കനത്ത പോരാട്ടം.

സ്‌കൂളുകളിൽ കഴിഞ്ഞ തവണത്തെ ഒന്നാം സ്ഥാനക്കാരായ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇ.എം.എച്ച്.എസ് റണ്ണേഴ്‌സ് അപ്പായ സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ്, മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ്, നോർത്ത് പറവൂർ ശ്രീനാരായണ എച്ച്.എസ്.എസ് എന്നീ സ്‌കൂളുകൾ തമ്മിലാകും മത്സരം.

16 വേദികൾ, 8,000 മത്സരാർത്ഥികൾ

നഗരത്തിലെ ഒൻപത് സ്‌കൂളുകളിലായാണ് 16 വേദികൾ. കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്.എസ്.എസ് പ്രധാനവേദി. മത്സരാർത്ഥികൾ ഇല്ലാത്തതിനാൽ ഹൈസ്‌കൂൾ- ഹയർ സെക്കൻഡറി വിഭാഗം നാദസ്വരം, ഹയർ സെക്കൻഡറി ആൺകുട്ടികളുടെ ഓട്ടൻ തുള്ളൽ, ബാൻഡ്‌മേളം, കഥകളി സിംഗിൾ എന്നീ നാല് ഇനങ്ങൾ ഒഴിവാക്കി.

വേദികൾ (നമ്പർ, വേദി)

1. സെന്റ് ആന്റണീസ് എച്ച്.എസ് ഗ്രൗണ്ട് 2. സെന്റ് ആന്റണീസ് കോൺവെന്റ് എൽ.പി ഗ്രൗണ്ട് 3. സെന്റ് ആന്റണീസ് കോൺവെന്റ് എൽ.പി ഹാൾ ( മൂന്നാം നില) 4. സെന്റ് ആൽബെർട്‌സ് എച്ച്.എസ് ഓഡിറ്റോറിയം (മൂന്നാം നില) 5. സെന്റ് മേരീസ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം 6. സെന്റ് മേരീസ് എച്ച്.എസ് ഓഡിറ്റോറിയം 7. സെന്റ് തെരേസാസ് എച്ച്.എസ് ഓഡിറ്റോറിയം 8. സെന്റ് ആന്റണീസ് എൽ.പി ഹാൾ (ഒന്നാം നില) 9. സെന്റ് ആന്റണീസ് എച്ച്.എസ് ഹാൾ ( മൂന്നാം നില) 10. സെന്റ് ആന്റണീസ് എച്ച്.എസ്.എസ് ഓഡിറ്റോറിയം (രണ്ടാം നില) 11. ദാറുൽ ഉലും എച്ച്.എസ് ഓഡിറ്റോറിയം 12. ദാറുൽ ഉലും യു.പി ഓഡിറ്റോറിയം 13. ദാറുൽ ഉലും എച്ച്.എസ്.എസ് ഓഡിറ്റോറിയം 14. സെന്റ് ആൽബെർട്‌സ് ടി.ടി.ഐ 15. സെന്റ് തെരേസാസ് എൽ.പി ഹാൾ (ഒന്നാംനില) 16. സെന്റ് ആൽബർട്‌സ് ഗ്രൗണ്ട്

കലോത്സവത്തിൽ ഇന്ന്

നാടകം (യു.പി) മോണോ ആക്ട് (യു.പി, എച്ച്.എസ് പെൺ-ആൺ, എച്ച്.എസ്.എസ് പെൺ- ആൺ) മിമിക്രി (എച്ച്.എസ് പെൺ- ആൺ, എച്ച്.എസ്.എസ് പെൺ- ആൺ) തമിഴ് പദ്യം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) തമിഴ് പ്രസംഗം (യു.പി, എച്ച്.എസ്) കന്നട പദ്യം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) കന്നഡ പ്രസംഗം (യു.പി, എച്ച്.എസ്) സംസ്‌കൃത നാടകം (യു.പി) നാടൻ പാട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്) ചിത്രരചന പെൻസിൽ (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) ചിത്രരചന ജലച്ഛായം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) എണ്ണച്ഛായം (എച്ച്.എസ്, എച്ച്.എസ്.എസ്) ചിത്രരചന കാർട്ടൂൺ (എച്ച്.എസ്, എച്ച്.എസ്.എസ്) കൊളാഷ് (എച്ച്.എസ്.എസ്) ഉപന്യാസം മലയാളം (എച്ച്.എസ്, എച്ച്.എസ്.എസ്) കഥാരചന മലയാളം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) കവിതാരചന മലയാളം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)