മറൈൻ ബയോ ഡിസ്‌കവറി ശില്പശാല
Tuesday 25 November 2025 12:03 AM IST
കൊച്ചി: കുസാറ്റ് നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ശില്പശാലയ്ക്ക് കൊച്ചിയിലെ ദി മേഴ്സി ബിസിനസ് ഹോട്ടലിൽ തുടക്കമായി. യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയ, സാൻഡിയാഗോയിലെ ഡോ. വില്യം ഗർവിക്ക് ശില്പശാല ഉദ്ഘാടനം ചെയ്തു. കുസാറ്റ് രജിസ്ട്രാർ ഡോ.എ.യു. അരുൺ അദ്ധ്യക്ഷനായി. ഡോ. വത്സമ്മ ജോസഫ്, പ്രൊഫ. ഡോ.ഐ.എസ്. ബറൈർ സിംഗ്, പ്രൊഫ. ഇൻഡർപാൽ സിംഗ്, ഡോ. ജയേഷ് പുതുമന എന്നിവർ സംസാരിച്ചു. മറൈൻബയോ- ഡിസ്‌കവറിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, രീതികൾ, പ്രോട്ടോക്കോളുകൾ എന്നിവ ആരോഗ്യം, മൃഗസംരക്ഷണം, മത്സ്യക്കൃഷി തുടങ്ങിയ മേഖലകളിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെ കേന്ദ്രീകരിച്ചാണ് ശില്പശാല.