കെ.എസ്.ടി.എ ഉപജില്ലാ സമ്മേളനം
Tuesday 25 November 2025 12:08 AM IST
വൈപ്പിൻ: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വൈപ്പിൻ ഉപജില്ലാ സമ്മേളനം എടവനക്കാട് ബി.ആർ.സി.യിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. സബ്‌ജില്ലാ പ്രസിഡന്റ് നോബി കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നിഷാന്ത് ബാബു, ഉപജില്ലാ സെക്രട്ടറി കെ.എം. അഭിലാഷ്, ഉപജില്ലാ ട്രഷറർ അനിൽരാജ്, കെ.എസ്. ഷനോജ് കുമാർ, എം. നിയാസ്, ടി.എസ്. ജീന, എ.കെ. സുലത, ടി.എസ്. രാഗം, ടി.എസ്. സജീർ എന്നിവർ സംസാരിച്ചു. നോബി കുഞ്ഞപ്പൻ (പ്രസിഡന്റ്), ടി.എസ്. രാഗം (സെക്രട്ടറി), കെ.എം. അഭിലാഷ് (ട്രഷറർ) എന്നിവരെ ഉപജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തു.